സംസ്ഥാന വഖഫ് ബോർഡ് പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പലിശരഹിത വിദ്യാഭ്യാസ ലോൺ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ കോഴ്സുകളിലെ ഒന്നാം വർഷ മുസ്ലിം വിദ്യാർത്ഥികൾക്കാണ് ഈ ധനസഹായത്തിന് അർഹതയുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ മാസം 31 വരെ അപേക്ഷ സമർപ്പിക്കാം.
സ്കോളർഷിപ്പ് തുകയും തിരിച്ചടവും
- തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 5,000 രൂപ വീതം ബോർഡ് സാമ്പത്തിക സഹായം നൽകും.
- കോഴ്സ് വിജയകരമായി പൂർത്തിയാക്കി 6 മാസങ്ങൾക്ക് ശേഷം മാത്രമേ തുകയുടെ തിരിച്ചടവ് ആരംഭിക്കേണ്ടതുള്ളൂ.
- ലഭ്യമാക്കിയ തുക 24 മാസങ്ങൾക്കുള്ളിൽ (2 വർഷം കൊണ്ട്) അടച്ചുതീർക്കേണ്ടതാണ്.
യോഗ്യതാ മാനദണ്ഡങ്ങൾ - പ്ലസ് ടു പരീക്ഷയിൽ കുറഞ്ഞത് 80 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം.
- അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്.
അപേക്ഷിക്കേണ്ട വിധം
ഓഫ്ലൈൻ മാർഗ്ഗത്തിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അതിനായി http://keralastatewakfboard.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി 0484 2101485 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

