കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ (NICL) വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നു. ജനറലിസ്റ്റ്, സ്പെഷ്യലിസ്റ്റ് (സ്കെയിൽ-1) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികകളിലേക്കാണ് വിജ്ഞാപനം പുറത്തിറങ്ങിയിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 28 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഒഴിവുകളുടെ വിശദാംശങ്ങൾ

ആകെ 321 ഒഴിവുകളാണ് ഈ ഘട്ടത്തിൽ നികത്തുന്നത്. സ്പെഷ്യലിസ്റ്റ് വിഭാഗത്തിൽ 121 ഒഴിവുകളും ജനറലിസ്റ്റ് വിഭാഗത്തിൽ 200 ഒഴിവുകളുമാണുള്ളത്.

സ്പെഷ്യലിസ്റ്റ് തസ്തികകളിലെ ഒഴിവുകൾ:

  • ഫിനാൻസ് (സി.എ / സി.എം.എ): 20
  • ലീഗൽ: 20
  • ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി): 11
  • ഓട്ടോമൊബൈൽ എൻജിനീയേഴ്സ്: 20
  • റിസ്ക് എൻജിനീയേഴ്സ്: 28
  • കമ്പനി സെക്രട്ടറി: 2
  • അഗ്രികൾച്ചർ: 20

ജനറലിസ്റ്റ് തസ്തിക:

  • ജനറലിസ്റ്റ് ഓഫീസർ: 200 ഒഴിവുകൾ

ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ

ഓരോ തസ്തികയ്ക്കും പ്രത്യേക യോഗ്യതകളാണ് നിശ്ചയിച്ചിട്ടുള്ളത്:

  • സ്പെഷ്യലിസ്റ്റ് (ഫിനാൻസ്): ചാർട്ടേർഡ് അക്കൗണ്ടന്റ് (CA) / കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ട് പ്രൊഫഷണൽ യോഗ്യതയോടൊപ്പം ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെയുള്ള ബിരുദമോ / ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം.
  • ലീഗൽ: 60% മാർക്കോടെ നിയമബിരുദം (LLB / LLM).
  • ഐ.ടി (ഇൻഫർമേഷൻ ടെക്നോളജി): 60% മാർക്കോടെ B.E / B.Tech / M.E / M.Tech (കമ്പ്യൂട്ടർ സയൻസ് / ഐ.ടി) അല്ലെങ്കിൽ MCA.
  • ഓട്ടോമൊബൈൽ എൻജിനീയറിങ്: ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ബിരുദം (കുറഞ്ഞത് 60% മാർക്ക്) അല്ലെങ്കിൽ ഏതെങ്കിലും ബ്രാഞ്ചിൽ ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ബിരുദത്തോടൊപ്പം ഓട്ടോമൊബൈൽ എൻജിനീയറിങ് ഡിപ്ലോമ.
  • റിസ്ക് എൻജിനീയേഴ്സ്: ഏതെങ്കിലും എൻജിനീയറിങ് ഡിസിപ്ലിനിൽ കുറഞ്ഞത് 60% മാർക്കോടെ ബിരുദം / പി.ജി.
  • കമ്പനി സെക്രട്ടറി: ACS / FCS പ്രൊഫഷണൽ യോഗ്യതയും ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദവും / പി.ജി ബിരുദവും.
  • അഗ്രികൾച്ചർ: അഗ്രികൾച്ചർ / അഗ്രികൾച്ചർ ബയോടെക്നോളജി / അഗ്രികൾച്ചർ എൻജിനീയറിങ് എന്നിവയിൽ നാലു വർഷത്തെ ബിരുദം അല്ലെങ്കിൽ പി.ജി ബിരുദം (കുറഞ്ഞത് 60% മാർക്ക് നിർബന്ധം).
  • ജനറലിസ്റ്റ് ഓഫീസർ: ഏതെങ്കിലും സ്ട്രീമിൽ / ഡിസിപ്ലിനിൽ ഫസ്റ്റ് ക്ലാസ് ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.

അപേക്ഷിക്കേണ്ട വിധം

താല്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ലിങ്കിനുമായി https://nationalinsurance.nic.co.in/recruitment എന്ന വെബ്സൈറ്റ് സന്ദർശിക്കുക.