സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. 25, 26 തീയതികളിലാണ് കൂടുതൽ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്.
റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

  • തീയതി 25: മലപ്പുറം, കോഴിക്കോട്, വയനാട്
  • തീയതി 26: ഇടുക്കി, പാലക്കാട്
    (ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മിില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകുന്നു.)
    ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
  • തീയതി 25: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ
  • തീയതി 26: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം
    (ഈ ദിവസങ്ങളിൽ 24 മണിക്കൂറിൽ 115.6 മിില്ലീമീറ്റർ മുതൽ 204.4 മിില്ലീമീറ്റർ വരെ ശക്തമായ മഴ ലഭിക്കാമെന്നാണ് പ്രവചനം.)
    മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
  • തീയതി 25: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട്
  • തീയതി 26: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്
  • തീയതി 27: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
    (മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മിില്ലീമീറ്റർ മുതൽ 115.5 മിില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കാം.)
    അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, നദിക്കരകളിലും മലയോര മേഖലകളിലും താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.