കൈറ്റ് – ‘കീ’ (KEY): പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കായി അധ്യാപകർക്ക് ഏകീകൃത ലോഗിൻ സംവിധാനം ഏർപ്പെടുത്തിയത് സംബന്ധിച്ച നിർദ്ദേശങ്ങൾ

  • ആപ്പ് ഇൻസ്റ്റാളേഷൻ:
    ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാക്കിയിരിക്കുന്ന ‘കീ’ (KEY) ആപ്പ് ആൻഡ്രോയിഡ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
  • രജിസ്ട്രേഷൻ നടപടികൾ:
    ആപ്പ് രജിസ്ട്രേഷൻ സമയത്ത് അധ്യാപകർ സ്പാർക്കിൽ (SPARK) നൽകിയിരിക്കുന്ന പേര്, പെൻ (PEN – Permanent Employee Number), മൊബൈൽ ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ നൽകുക. തുടർന്ന് മൊബൈലിലേക്കും ഇ-മെയിലിലേക്കും ലഭിക്കുന്ന ഒ.ടി.പി (OTP) ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കുക.
  • TOTP സേവനങ്ങൾ (ലിങ്ക് ചെയ്യൽ):
    ടി.ഒ.ടി.പി (TOTP) സേവനങ്ങൾക്കായി ‘കീ’ ആപ്പിൽ ‘Link App’ മെനുവിൽ നൽകിയിട്ടുള്ള ആപ്ലിക്കേഷൻ ലിസ്റ്റിൽ നിന്നും ലിങ്ക് ഓപ്ഷൻ ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ ലിങ്ക് ചെയ്യുക. ഇങ്ങനെ ലിങ്ക് ചെയ്തു പോർട്ടലുകൾ ‘കീ’ ആപ്പിൽ കാണിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതാണ് (പോർട്ടലിൽ നിന്നും മൊബൈലിലേക്ക് എസ്.എം.എസ് ഒ.ടി.പി ലഭിക്കുന്നതല്ല).
  • ഡെസ്‌ക്ടോപ്പ് / ലാപ്ടോപ്പ് വഴി ലോഗിൻ:
    ഡെസ്‌ക്ടോപ്പ് / ലാപ്ടോപ്പ് വഴി ക്യു.ആർ കോഡ് (QR code) ലോഗിൻ അനുവദിച്ച പോർട്ടലുകളിൽ ലോഗിൻ ചെയ്യുമ്പോൾ ‘കീ’ ആപ്പിലൂടെ പോർട്ടലിൽ നൽകിയിട്ടുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ലോഗിൻ അനുമതി നൽകേണ്ടതാണ്.
  • മൊബൈൽ ബ്രൗസർ വഴിയുള്ള ലോഗിൻ:
    ‘കീ’ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഫോണിൽ മൊബൈൽ ബ്രൗസർ വഴി പോർട്ടലുകളിലേക്ക് ലോഗിൻ ചെയ്യുന്നതിനായി ‘Login with KITE KEY’ ഓപ്ഷൻ തെരഞ്ഞെടുക്കുമ്പോൾ ഓട്ടോമാറ്റിക് ആയി തന്നെ ബ്രൗസറിൽ നിന്നും ‘കീ’ ആപ്പിലേക്ക് ലോഗിൻ അഭ്യർത്ഥന മാറുകയും, ഫോണിന്റെ പിൻ (PIN), പാറ്റേൺ അല്ലെങ്കിൽ ഫിംഗർപ്രിന്റ് തുടങ്ങിയ സുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യാവുന്നതുമാണ്.