സംസ്ഥാനത്തെ മന്ത്രിമാർക്കും പേഴ്സണൽ സ്റ്റാഫിനുമായി കോടികൾ ചെലവഴിച്ച് ആപ്പിൾ ഐപാഡുകൾ വാങ്ങാൻ സർക്കാർ. 480 ഐപാഡുകൾ വാങ്ങുന്നതിനായി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഇ-ടെൻഡർ ക്ഷണിച്ചു. ആകെ 6.71 കോടിയോളം രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്.
മൂന്ന് വ്യത്യസ്ത മോഡലുകളിലായി 160 എണ്ണം വീതമാണ് വാങ്ങുന്നത്:
- 13 ഇഞ്ച് ഐപാഡ് പ്രോ: 160 എണ്ണം (ചെലവ്: ഏകദേശം ₹3.19 കോടി, യൂണിറ്റ് വില: ₹1.99 ലക്ഷം)
- 11 ഇഞ്ച് ഐപാഡ് പ്രോ (WiFi 256GB): 160 എണ്ണം (ചെലവ്: ഏകദേശം ₹2.23 കോടി, യൂണിറ്റ് വില: ₹1.39 ലക്ഷം)
- 11 ഇഞ്ച് ഐപാഡ് A16 (WiFi + Cellular 256GB): 160 എണ്ണം (ചെലവ്: ഏകദേശം ₹1.27 കോടി)
അടുത്തിടെ മന്ത്രിമാരുടെയും വകുപ്പ് മേധാവികളുടെയും ഔദ്യോഗിക ആവശ്യങ്ങൾക്കായുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ വാങ്ങൽ പരിധി 1.5 ലക്ഷത്തിൽ നിന്ന് 2 ലക്ഷം രൂപയായി സര്ക്കാര് ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ടെൻഡർ.

