​ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിൻ്റെ (JEE Main) രജിസ്ട്രേഷൻ നടപടികൾ ഇനിമുതൽ കേന്ദ്ര സർക്കാരിന്റെ ‘മേരി പെഹ്‌ചാൻ’ (MeriPehchaan) വെബ്‌സൈറ്റ് വഴി മാത്രമായിരിക്കും. https://meripehchaan.gov.in/ വഴിയാണ് രെജിസ്ട്രേഷൻ. ​ഇതാദ്യമായാണ് ദേശീയ പരീക്ഷാ ഏജൻസിയുടെ (NTA) രജിസ്ട്രേഷൻ നടപടികൾ ഡിജിലോക്കർ ഉൾപ്പെടുന്ന ഈ വെബ്‌സൈറ്റിലൂടെ മാത്രം നടപ്പിലാക്കുന്നത്. കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലുള്ളതാണ് ഈ വെബ്‌സൈറ്റ്.

​പ്രധാന വിവരങ്ങൾ:

  • ​ഡിജിലോക്കർ, ജൻപരിചയ്, ഇ-പ്രമാൺ തുടങ്ങിയ വിവിധ കേന്ദ്ര സർക്കാർ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്ന വെബ്‌സൈറ്റാണ് മേരി പെഹ്‌ചാൻ.
  • ​ആധാർ, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, അപർ (APAAR) നമ്പർ എന്നിവയെല്ലാം ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്.