സ്കൂൾ വിദ്യാർത്ഥികൾ മുതൽ ഉന്നത-പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്നവർ വരെ ഓർത്തിരിക്കേണ്ട പ്രധാന വാർത്തകൾ താഴെ നൽകുന്നു.

പ്രധാന അപേക്ഷകളും തീയതികളും

  • സിഎ പരീക്ഷാ അപേക്ഷകൾ (നവംബർ 3 വരെ): ജനുവരിയിൽ നടക്കുന്ന സിഎ ഫൗണ്ടേഷൻ, ഇന്റർ പരീക്ഷകൾക്ക് നവംബർ 3 മുതൽ 16 വരെ അപേക്ഷ സമർപ്പിക്കാം. പിഴയോടെ നവംബർ 19 വരെ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: http://eservices.icai.org
  • ഐഐടി ഭുവനേശ്വരിൽ വിന്റർ ഇന്റേൺഷിപ്പ് (നവംബർ 5 വരെ): ബിരുദ വിദ്യാർഥികൾക്കായി ഐഐടി ഭുവനേശ്വരിൽ വിന്റർ ഇന്റേൺഷിപ്പിന് നവംബർ 5 വരെ അപേക്ഷിക്കാം. 3 മുതൽ 4 ആഴ്ച വരെയാണ് പരിശീലനം. ഫണ്ടിന്റെ ലഭ്യത അനുസരിച്ച് ഫെലോഷിപ്പ് ലഭിക്കും. വിവരങ്ങൾക്ക്: http://iitbbs.ac.in
  • ഇർകോണിൽ അപ്രന്റിസ് (നവംബർ 5 വരെ): റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള ഇർകോൺ ഇന്റർനാഷണൽ ലിമിറ്റഡിൽ ഗ്രാജുവേറ്റ്/ടെക്നീഷ്യൻ അപ്രന്റിസ് രജിസ്ട്രേഷൻ നവംബർ 5 വരെ. സ്റ്റൈപ്പൻഡ്: ₹12,000 – ₹14,000. വിവരങ്ങൾക്ക്: http://ircon.org
  • ആർമിയിൽ ഇന്റേൺഷിപ്പ് (നവംബർ 5 വരെ): കരസേനയുടെ 75 ദിവസത്തെ ഇന്റേൺഷിപ്പിന് നവംബർ 5 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: httl://internship.aicte-india.org
  • വിദ്യാസമുന്നതി സ്കോളർഷിപ്പ് (നവംബർ 7 വരെ): മുന്നാക്ക സമുദായത്തിലെ വിദ്യാർഥികൾക്ക് ഹൈസ്കൂൾ, ഹയർസെക്കൻഡറി, ഡിപ്ലോമ, ബിരുദം, പിജി, സിഎ, ഗവേഷണം തുടങ്ങിയ കോഴ്സുകൾക്കുള്ള സ്കോളർഷിപ്പിന് നവംബർ 7 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: http://kswfc.org
  • ആർജിസിബിയിൽ പിഎച്ച്ഡി (നവംബർ 8 വരെ): തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രോഗ്രാമിന് രജിസ്ട്രേഷൻ നവംബർ 8 വരെ. വിവരങ്ങൾക്ക്: http://rgcb.res.in

പരിശീലനങ്ങളും ഡിപ്ലോമകളും (നവംബർ 6 വരെ അപേക്ഷിക്കാം)

  1. നാഷണൽ ഇമ്മ്യൂണോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം: ന്യൂഡൽഹിയിലെ എൻഐഐയിൽ 6 മാസത്തെ പരിശീലനത്തിന് എംഎസ്‌സി, എംവിഎസ്‌സി, എംടെക്, ബിടെക് വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
  2. ഗൈഡൻസ് & കൗൺസലിങ് ഡിപ്ലോമ: എൻസിഇആർടിയുടെ 1 വർഷത്തെ ഡിപ്ലോമ കോഴ്‌സ് ഇൻ ഗൈഡൻസ് ആൻഡ് കൗൺസലിങ്ങിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: http://ncert.nic.in
  3. ന്യൂട്രിഷനിൽ പിജി സർട്ടിഫിക്കറ്റ്: ഹൈദരാബാദിലെ എൻഐഎൻ-ൽ 2 മാസത്തെ പിജി സർട്ടിഫിക്കറ്റ് ഇൻ ന്യൂട്രിഷൻ പ്രോഗ്രാമിന് അപേക്ഷിക്കാം. വിവരങ്ങൾക്ക്: http://nin.res.in
  4. ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയിൽ സ്പെഷലൈസ്ഡ് ഇന്റേൺഷിപ്പ്: ഇലക്ട്രിക്കൽ, സിസ്റ്റം, പവർ എൻജിനീയറിങ് ബിടെക്/ബിഎസ്സി അവസാന വർഷ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. സ്റ്റൈപ്പൻഡ്: ₹50,000. വിവരങ്ങൾക്ക്: http://grid-india.in
  5. ഐസിഎംആർ ചൈൽഡ് ഹെൽത്ത് റിസർച്ചിൽ ഡിസർട്ടേഷൻ: ന്യൂഡൽഹിയിലെ ഐസിഎംആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിൽ 6 മാസത്തെ ഡിസർട്ടേഷൻ പരിശീലനത്തിന് അപേക്ഷിക്കാം. വിവരങ്ങൾക്ക്: http://nichr.icmr.org.in

മറ്റു പ്രധാന അറിയിപ്പുകൾ

  • ക്ലാറ്റ് (CLAT) അപേക്ഷ നീട്ടി: ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, പിജി പ്രവേശനത്തിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന്റെ (CLAT) അപേക്ഷാ തീയതി നവംബർ 7 വരെ നീട്ടി. വിവരങ്ങൾക്ക്: http://consortiumofnlus.ac.in
  • സിഎസ്ഐആർ – യുജിസി നെറ്റ്: ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ തുടരുന്നു. വിവരങ്ങൾക്ക്: http://csimet.nta.nic.in