ആയുർവേദ മേഖലയിലെ ഗവേഷണങ്ങളും ശാസ്ത്രീയ കണ്ടെത്തലുകളും പ്രോത്സാഹിപ്പിക്കുന്നതിനായി ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ (AHMA) ഏർപ്പെടുത്തിയ ‘യങ് സ്കോളർ അവാർഡ് 2027’-ന് അപേക്ഷ ക്ഷണിച്ചു. ‘എമർജിങ് ട്രെൻഡ്സ് ഇൻ ആയുർവേദ’ (Emerging Trends in Ayurveda) എന്ന വിഷയത്തെ ആസ്പദമാക്കി ഓറൽ, പോസ്റ്റർ പ്രസന്റേഷൻ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ക്യാഷ് പ്രൈസും പ്രശസ്തിപത്രവും ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 2026 നവംബർ 25.
ആർക്കൊക്കെ അപേക്ഷിക്കാം? രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ ആയുർവേദ ബിരുദധാരികൾ (BAMS), ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ (PG Scholars), ആയുർവേദ പ്രാക്ടീഷണർമാർ, ഗവേഷകർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 2026 നവംബർ 20-ന് 40 വയസ്സ് പൂർത്തിയാകരുത്.
മത്സര വിഷയങ്ങൾ താഴെ പറയുന്ന ആറ് പ്രധാന വിഷയങ്ങളെ ആസ്പദമാക്കിയാണ് പ്രബന്ധങ്ങളും പോസ്റ്ററുകളും അവതരിപ്പിക്കേണ്ടത്:
- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻ ആയുർവേദ
- ക്ലിനിക്കൽ പ്രാക്ടീസിലെ നൂതന രീതികൾ
- ആയുർവേദ തത്ത്വങ്ങളുടെ ശാസ്ത്രീയ പുനർവായന
- സ്പോർട്സ് മെഡിസിൻ ഇൻ ആയുർവേദ
- സോഷ്യൽ മീഡിയയിലൂടെയുള്ള ആയുർവേദ അവബോധം
- ഗവേഷണ ധാർമികതയും ശാസ്ത്രീയ സത്യസന്ധതയും
തിരഞ്ഞെടുപ്പ് രീതി ഓറൽ പ്രസന്റേഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 250-നും 300-നും ഇടയിൽ വാക്കുകളുള്ള സംഗ്രഹം (Abstract) ഓൺലൈനായി സമർപ്പിക്കണം. ലഭിക്കുന്നവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 40 സംഗ്രഹങ്ങൾക്ക് ഗൂഗിൾ മീറ്റ് വഴി പ്രാഥമിക ഓൺലൈൻ അവതരണത്തിന് അവസരം നൽകും. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർ 2027 ജനുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കും.
സമ്മാനത്തുക
- ഓറൽ പ്രസന്റേഷൻ: ഒന്നാം സമ്മാനം 50,000 രൂപ, രണ്ടാം സമ്മാനം 30,000 രൂപ, മൂന്നാം സമ്മാനം 20,000 രൂപ.
- പോസ്റ്റർ പ്രസന്റേഷൻ: ഒന്നാം സമ്മാനം 30,000 രൂപ, രണ്ടാം സമ്മാനം 20,000 രൂപ, മൂന്നാം സമ്മാനം 15,000 രൂപ.
അപേക്ഷിക്കേണ്ട വിധം താൽപ്പര്യമുള്ളവർ 500 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് നവംബർ 25-നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനുമായി http://ahmaindia.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക്:







