കേരള അധ്യാപക യോഗ്യതാ പരീക്ഷയുടെ (K-TET – സെപ്റ്റംബർ 2026) അഡ്മിറ്റ് കാർഡ് (Hall Ticket) പരീക്ഷാ ഭവൻ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. പരീക്ഷാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. നവംബർ 14, 15 (ശനി, ഞായർ) തീയതികളിലാണ് പരീക്ഷ നടക്കുന്നത്.

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  1. പരീക്ഷാ ഭവന്റെ ഔദ്യോഗിക ലിങ്ക്
  2. https://ktet.kerala.gov.in സന്ദർശിക്കുക.
  3. ലോഗിൻ പേജിൽ അപേക്ഷാ നമ്പറും (Application Number), ഐഡിയും (Application ID) ആവശ്യമായ വിവരങ്ങളും നൽകുക.
  4. കാറ്റഗറി തിരഞ്ഞെടുത്ത് ‘Download’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  5. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.

പരീക്ഷാർത്ഥികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

  • തിരിച്ചറിയൽ രേഖ നിർബന്ധം: അപേക്ഷ സമർപ്പിച്ചപ്പോൾ സമർപ്പിച്ച അതേ തിരിച്ചറിയൽ രേഖയുടെ (Identity Proof) ഒറിജിനൽ പരീക്ഷാ ഹാളിൽ നിർബന്ധമായും ഹാജരാക്കേണ്ടതാണ് (ഉദാഹരണത്തിന്: ആധാർ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ).
  • അഡ്മിറ്റ് കാർഡിലെ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമായി വായിച്ചു മനസ്സിലാക്കുക.
  • പരീക്ഷാ കേന്ദ്രത്തിൽ നിശ്ചിത സമയത്തിന് മുൻപായി എത്തിച്ചേരാൻ ശ്രദ്ധിക്കുക.