​കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ‘അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ്റെ’ (ANRF) പ്രൈം മിനിസ്റ്റർ ഏർലി കരിയർ റിസർച്ച് ഗ്രാൻ്റിന് (Prime Minister Early Career Research Grant) ഇപ്പോൾ അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 2-ന് വൈകിട്ട് 5 മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

​പ്രധാന വിവരങ്ങൾ

  • ​ഗ്രാൻ്റ് തുക: 3 വർഷത്തെ ഗവേഷണത്തിനായി ആകെ 60 ലക്ഷം രൂപ ലഭിക്കും.
  • ​ആകെ ഫെലോഷിപ്പുകൾ: 700 ഫെലോഷിപ്പുകളാണ് ലഭ്യമായിട്ടുള്ളത്.
  • ​അപേക്ഷിക്കേണ്ട വെബ്‌സൈറ്റ്: https://anrfonline.in/ANRF/HomePage എന്ന സൈറ്റിലെ ‘ONGOING’ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.

​അപേക്ഷിക്കുന്നതിനുള്ള യോഗ്യതകൾ

  • ​സ്ഥാപനങ്ങൾ: അംഗീകൃത സ്ഥാപനങ്ങളിലോ നാഷണൽ ലാബുകളിലോ റഗുലർ അക്കാദമിക് / ഗവേഷണ തസ്തികകളിൽ ഉള്ളവർക്ക് അപേക്ഷിക്കാം.
  • ​ജോലി കാലാവധി: ജോലിയിൽ പ്രവേശിച്ച് 2 വർഷം തികയാത്തവർ ആയിരിക്കണം.
  • ​വിദ്യാഭ്യാസ യോഗ്യത: സയൻസിലോ എൻജിനീയറിങ്ങിലോ പിഎച്ച്ഡി, എംഡി, എംഎസ്, എംഡിഎസ്, എംവിഎസ്‌സി എന്നിവയിലൊരു യോഗ്യത ഉണ്ടായിരിക്കണം.
  • ​പ്രായപരിധി: പൊതുവിഭാഗത്തിൽ പെട്ടവർക്ക് 42 വയസ്സ് കവിയരുത്. എന്നാൽ വനിതകൾക്കും പട്ടികജാതി, പട്ടികവർഗ്ഗ, ഭിന്നശേഷി വിഭാഗക്കാർക്കും 45 വയസ്സ് വരെ അപേക്ഷിക്കാവുന്നതാണ്.

​ആരെല്ലാം പരിഗണിക്കപ്പെടില്ല?

​റിസർച്ച് അസോസിയേറ്റ്‌സ്, പോസ്റ്റ് ഡോക്ടറൽ ഫെലോസ്, ഗസ്റ്റ് / കരാർ / വിസിറ്റിങ് ഫാക്കൽറ്റി അംഗങ്ങൾ, പ്രൊജക്റ്റ് ഫെലോസ് എന്നിവരെ ഈ ഗ്രാൻ്റിനായി പരിഗണിക്കുന്നതല്ല.

​മറ്റ് പ്രധാന നിർദ്ദേശങ്ങൾ

  • ​സയൻസ് ആൻഡ് എൻജിനീയറിങ് റിസർച്ച് ബോർഡിൻ്റെയോ (SERB) ANRF-ൻ്റെയോ കീഴിലുള്ള ഏതെങ്കിലും ഗ്രാൻ്റോ മറ്റ് സഹായമോ ഇതിനകം കൈപ്പറ്റിയിട്ടുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.
  • ​എങ്കിലും, ഇൻസ്പയർ ഫാക്കൽറ്റി, രാമാനുജൻ / രാമലിംഗസ്വാമി ഫെലോഷിപ്പുകാർക്ക് ഇതിലേക്ക് അപേക്ഷിക്കുവാൻ സാധിക്കും.
  • ​നാഷണൽ പോസ്റ്റ് ഡോക്ടറൽ ഫെലോമാർക്കും, സർവ് ഇന്റർനാഷണൽ റിസർച്ച് എക്സ്പീരിയൻസ് (SIRE) സഹായം വാങ്ങിയവർക്കും ഈ ആനുകൂല്യം ലഭ്യമാണ്. അതുപോലെ ANRF-ന്റെ ‘ടീച്ചേഴ്സ് അസോസിയേഷിപ്പ് ഫോർ റിസർച്ച് എക്സലൻസ്’ പ്രൊജക്റ്റിൽ തുരുന്നവർക്കും ഇതിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.