അണ്ടർ-19 ഏഷ്യ കപ്പിൽ യുഎഇക്കെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം. ഒമാനിലെ അൽ അമീറത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 70 റൺസിനാണ് ഇന്ത്യൻ യുവനിര യുഎഇയെ പരാജയപ്പെടുത്തിയത്. ആര്യവീർ സെവാഗിന്റെ, 168 പന്തിൽ നിന്ന് 160 റൺസ് നേടിയ മികച്ച പ്രകടനമാണ് നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ യുഎഇ U19 നെ 70 റൺസിന് പരാജയപ്പെടുത്താൻ ഇന്ത്യ U19 നെ സഹായിച്ചത്. ഈ വിജയത്തോടെ ഇന്ത്യ U19 ഏഷ്യ കപ്പിന്റെ സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 309 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇക്ക് 50 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 239 റൺസ് നേടാനെ സാധിച്ചുള്ളൂ.

മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിന്റെ മകനും ഓപ്പണറുമായ അര്യവിർ സേവാഗ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നെടുംതൂണായി. പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് പന്തെറിഞ്ഞ യുഎഇ ബൗളർമാരെ നിലംപരിശാക്കിയ അര്യവിർ 168 പന്തുകളിൽ നിന്ന് 150 റൺസെടുത്ത് മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അര്യവിറിന്റെ ഈ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യൻ സ്കോർ 300 കടക്കാൻ സഹായിച്ചത്.

പാകിസ്താനോടേറ്റ തോൽവിക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് ഇന്ത്യൻ അണ്ടർ-19 ടീം ഈ മത്സരത്തിലൂടെ നടത്തിയിരിക്കുന്നത്.