സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് ഒന്നു മുതൽ 30 വരെയും ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ മാർച്ച് രണ്ടു മുതൽ 30 വരെയും നടക്കും.
SSLC, ഹയർ സെക്കന്ററി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു..
- SSLC പൊതുപരീക്ഷ മാർച്ച് 1 മുതൽ 30 വരെ..
- ഹയർ സെക്കന്ററി (+1, +2) മാർച്ച് 2 മുതൽ മാർച്ച് 30 വരെ..
- SSLC മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ..
- SSLC മൂല്യനിർണ്ണയം ഏപ്രിൽ 5 മുതൽ 27 വരെ..
- SSLC ഫലപ്രഖ്യാപനം മെയ് ആദ്യവാരം..
- +1, +2 പൊതുപരീക്ഷ: 2027 മാർച്ച് 2 മുതൽ 30 വരെ.
- മോഡൽ പരീക്ഷ: 2027 ഫെബ്രുവരി 11 മുതൽ 24 വരെ..
- +2 HSE പ്രാക്ടിക്കൽ പരീക്ഷ: 2027 ജനുവരി 25 മുതൽ..
- +2 VHSE പ്രാക്ടിക്കൽ പരീക്ഷ: 2027 ജനുവരി 15 മുതൽ..
- ഹയർ സെക്കന്ററി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്..
എസ്.എസ്.എൽ.സി വിഭാഗത്തിൽ ഒരു പരീക്ഷ ഒഴികെയുള്ളവയും, ഹയർ സെക്കൻഡറിയിൽ (പ്ലസ് വൺ, പ്ലസ് ടു) രണ്ട് പരീക്ഷകൾ ഒഴികെയുള്ളവയും രാവിലെയായിരിക്കും നടക്കുക.
സ്കൂളുകളിലെ വാർഷിക പരീക്ഷകൾ ഫെബ്രുവരി 26-ന് ആരംഭിക്കും. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇല്ലാത്ത ദിവസങ്ങളിലായിരിക്കും മറ്റ് ക്ലാസുകളിലെ വാർഷിക പരീക്ഷകൾ ക്രമീകരിക്കുക.
ക്രിസ്മസ് പരീക്ഷകൾ ഡിസംബർ എട്ട് മുതൽ
സ്കൂളുകളിലെ അർധവാർഷിക (ക്രിസ്മസ്) പരീക്ഷകൾ ഡിസംബർ എട്ടിന് തുടങ്ങി 17-ന് അവസാനിക്കും. 18-ന് ക്രിസ്മസ് ആഘോഷങ്ങളോടെ സ്കൂളുകൾ അവധിക്കായി അടയ്ക്കും. ക്രിസ്മസ് അവധിക്ക് ശേഷം ഡിസംബർ 28-നായിരിക്കും സ്കൂളുകൾ വീണ്ടും തുറക്കുക.







