ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആന്റ് ടെക്നോളജിയിൽ (IIST) 2027 സെഷൻ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിവിധ വകുപ്പുകളിലായി നടത്തുന്ന ഈ കോഴ്സുകളിലേക്ക് ഡിസംബർ 1 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

വകുപ്പുകൾ

താഴെ പറയുന്ന വിവിധ വകുപ്പുകളിലാണ് പിഎച്ച്ഡി പ്രോഗ്രാമുകൾ ലഭ്യമായിട്ടുള്ളത്:

  • എയ്റോസ്പേസ് എൻജിനീയറിങ്
  • എവിയോണിക്സ്
  • കെമിസ്ട്രി
  • എർത്ത് ആന്റ് സ്പേസ് സയൻസസ്
  • ഹ്യുമാനിറ്റീസ് ആന്റ് സോഷ്യൽ സയൻസസ്
  • മാത്‌മാറ്റിക്സ്
  • ഫിസിക്സ്

പ്രധാന തീയതികളും അപേക്ഷാ ഫീസും

  • അപേക്ഷിക്കാനുള്ള അവസാന തീയതി: ഡിസംബർ 1
  • അപേക്ഷാ ഫീസ്: പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് 700 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവർഗ്ഗ, ഭിന്നശേഷി, വനിതാ വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർക്ക് 350 രൂപ നൽകിയാൽ മതിയാകും. എന്നാൽ, പട്ടികവിഭാഗം, ഭിന്നശേഷി, വനിതാ വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഡിസംബർ 1-ന് 35 വയസ്സ് കവിയാൻ പാടില്ല.
  • തിരഞ്ഞെടുപ്പ് ഘട്ടങ്ങൾ: ഡിസംബർ 21-ന് സ്ക്രീനിങ് ടെസ്റ്റും തുടർന്ന് അഭിമുഖവും നടക്കും. 2027 ജനുവരിയിലാണ് പുതിയ പ്രോഗ്രാമുകൾ ആരംഭിക്കുന്നത്.

യോഗ്യതയും ഫെലോഷിപ്പും

ഓരോ വകുപ്പിലെയും ലഭ്യമായ ഗവേഷണ വിഷയങ്ങളും പ്രത്യേക യോഗ്യതകളും സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

  • യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ ബിടെക് / എംടെക് / മാസ്റ്റേഴ്സ് ബിരുദത്തോടൊപ്പം ഗേറ്റ് (GATE), സിഎസ്ഐആർ – യുജിസി നെറ്റ് (CSIR-UGC NET), എൻബിഎച്ച്എം (NBHM), ജെസ്റ്റ് (JEST) തുടങ്ങിയ ദേശീയതല പരീക്ഷകളിൽ സാധുതയുള്ള സ്കോർ ഉണ്ടായിരിക്കണം.
  • എടേക്ക് യോഗ്യതയുള്ളവർക്കും ഐഐഎസ്ടി, ഐഐടി തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന് ബിടെക് നേടിയവർക്കും ദേശീയതല പരീക്ഷകളുടെ സ്കോർ ഇല്ലെങ്കിലും അപേക്ഷിക്കാവുന്നതാണ്. കൂടാതെ, 60% മാർക്കോടെ എടേക്ക് അല്ലെങ്കിൽ 75% മാർക്കോടെ ബിടെക് യുള്ളവർക്കും പ്രവേശനത്തിന് അവസരമുണ്ട്. 4 വർഷ ബിരുദം പൂർത്തിയാക്കിയവർക്കും അത്തരം വിഷയങ്ങളിലെ പിഎച്ച്ഡിക്കായി അപേക്ഷിക്കാവുന്നതാണ്.
  • എസ്‌സി, എസ്ടി, ഒബിസി, ഭിന്നശേഷി വിഭാഗങ്ങളിൽപ്പെട്ട അർഹരായ ഉദ്യോഗാർത്ഥികൾക്ക് മാർക്കിൽ 5% ഇളവ് അനുവദിച്ചിട്ടുണ്ട്.
  • ദേശീയതല പരീക്ഷകളുടെ സ്കോർ ഉള്ളവർക്ക് സ്ക്രീനിങ് ടെസ്റ്റ് ഉണ്ടായിരിക്കില്ല. അവർക്ക് നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം. സ്ക്രീനിങ് ടെസ്റ്റ് വിജയിക്കുന്നവർക്കും അഭിമുഖത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. സ്ക്രീനിങ് ടെസ്റ്റിന്റെ സിലബസ് വെബ്സൈറ്റിൽ ലഭ്യമാണ്.
  • ഫെലോഷിപ്പ് ആനുകൂല്യങ്ങൾ: ഐഐഎസ്ടി ഫെലോഷിപ്പ്, യുജിസി, സിഎസ്ഐആർ, ഡിഎസ്ടി, എൻബിഎച്ച്എം തുടങ്ങിയ ഫെലോഷിപ്പുകൾ, അഡ്വാൻസ്ഡ് സ്പേസ് റിസർച്ച് ഗ്രൂപ്പ് പ്രൊജക്റ്റുകൾ, എക്സ്റ്റേണൽ പ്രൊജക്റ്റുകൾ എന്നീ വിഭാഗങ്ങൾക്ക് കീഴിലും അപേക്ഷിക്കാവുന്നതാണ്. ആദ്യ രണ്ടു വർഷം പ്രതിമാസം 37,000 രൂപ വീതവും തുടർളുള്ള 3 വർഷം പ്രതിമാസം 42,000 രൂപ വീതവുമാണ് ഐഐഎസ്ടി ഫെലോഷിപ്പ് ലഭിക്കുക.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി https://iist.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.