കേന്ദ്ര സർക്കാരിന് കീഴിലുള്ള പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL) വിവിധ വിഭാഗങ്ങളിലായി ട്രേഡ്, ഡിപ്ലോമ, ഗ്രാജ്വേറ്റ് അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 80 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2026 നവംബർ 18 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഒഴിവുകളുടെ വിശദവിവരങ്ങൾ
1. ട്രേഡ് അപ്രന്റിസ് (ഐ.ടി.ഐ) – ആകെ 50 ഒഴിവുകൾ
- ഇലക്ട്രീഷ്യൻ: 25
- ഫിറ്റർ: 16
- ഇലക്ട്രോണിക് മെക്കാനിക്ക്: 9
2. ഡിപ്ലോമ / ഗ്രാജ്വേറ്റ് അപ്രന്റിസ് – ആകെ 14 ഒഴിവുകൾ (ബാക്കിയുള്ള ഒഴിവുകൾ മറ്റ് അനുബന്ധ വിഭാഗങ്ങളിലായി വിഭജിച്ചിരിക്കുന്നു)
- മെക്കാനിക്കൽ: 4
- ഇലക്ട്രിക്കൽ: 3
- ഹ്യൂമൻ റിസോഴ്സസ് (HR): 3
- ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്: 2
- കോൺട്രാക്ട് ആൻഡ് മെറ്റീരിയൽസ് മാനേജ്മെന്റ്: 2
യോഗ്യതയും പ്രായപരിധിയും (18.11.2026 അടിസ്ഥാനമാക്കി)
ട്രേഡ് അപ്പ്രന്റിസ് (ഐ.ടി.ഐ) വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃതു ഫുൾ ടൈം / റെഗുലർ ഐ.ടി.ഐ (NCVT/SCVT) സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഈ വിഭാഗത്തിൽ പരമാവധി പ്രായപരിധി 24 വയസ്സാണ്. ഇതിന്റെ പ്രതിമാസ സ്റ്റൈപ്പൻഡ് ഏകവർഷ ട്രേഡുകൾക്ക് 10,560 രൂപയും, ദ്വിവത്സര ട്രേഡുകൾക്ക് 11,040 രൂപയുമാണ്. കൂടാതെ, ഡിപ്ലോമ / ഗ്രാജ്വേറ്റ് അപ്പ്രന്റിസ് വിഭാഗത്തിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത ഫുൾ ടൈം / റെഗുലർ ഡിപ്ലോമ അല്ലെങ്കിൽ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഇതിന്റെ പ്രായപരിധി 18 – 26 വയസ് വരെയുള്ളവരാണ്. ഈ വിഭാഗത്തിന് പ്രതിമാസം 12,300 രൂപ നിരക്കിൽ സ്റ്റൈപ്പൻഡ് ലഭിക്കുന്നതാണ് (ഗ്രാജ്വേറ്റ് വിഭാഗത്തിന് ചട്ടപ്രകാരമുള്ള നിരക്കിൽ ലഭിക്കും).
(ശ്രദ്ധിക്കുക: സംവരണ വിഭാഗക്കാർക്ക് കേന്ദ്ര സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. മുൻപ് അപ്രന്റിസ്ഷിപ്പ് പരിശീലനം പൂർത്തിയാക്കിയവരോ നിലവിൽ ചെയ്യുന്നവരോ അപേക്ഷിക്കാൻ അർഹരല്ല.)
തിരഞ്ഞെടുപ്പ് രീതിയും അപേക്ഷിക്കേണ്ട വിധവും
- തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിൽ (ഐ.ടി.ഐ/ഡിപ്ലോമ/ഡിഗ്രി) ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. തുടർന്ന് രേഖകളുടെ പരിശോധനയും (Document Verification) വൈദ്യപരിശോധനയും ഉണ്ടായിരിക്കും.
- അപേക്ഷാ നടപടികൾ:
- അപേക്ഷകർ ആദ്യം കേന്ദ്ര സർക്കാരിന്റെ അപ്രന്റിസ്ഷിപ്പ് പോർട്ടലുകളിൽ (ഐ.ടി.ഐക്കാർ apprenticeshipindia.gov.in പോർട്ടലിലും ഡിപ്ലോമ/ഡിഗ്രിക്കാർ nats.education.gov.in പോർട്ടലിലും) രജിസ്റ്റർ ചെയ്തിരിക്കണം.
- തുടർന്ന് എൻ.പി.സി.ഐ.എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://npcilcareers.co.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
- അവസാന തീയതി: 2026 നവംബർ 18.
കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക വിജ്ഞാപനത്തിനുമായി എൻ.പി.സി.ഐ.എൽ കരിയർ പോർട്ടൽ സന്ദർശിക്കുക.







