സംസ്ഥാന സ്കൂൾ കായിക മേളയിൽ ആവേശകരമായ പോരാട്ടം തുടരുന്നു. 1945 പോയിന്റുമായി തിരുവനന്തപുരം ജില്ല മുന്നേറ്റം തുടരുകയാണ്. 913 പോയിന്റോടെ തൃശ്ശൂർ ജില്ല രണ്ടാം സ്ഥാനത്തും 828പോയിന്റോടെ കണ്ണൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.
കളിക്കളങ്ങളിൽ വീറും വാശിയും നിറഞ്ഞുനിൽക്കുന്ന അത്ലറ്റിക്സ് വിഭാഗത്തിൽ 88 പോയിന്റോടെ മലപ്പുറം ജില്ലയാണ് മുന്നിൽ നിൽക്കുന്നത്. 78.5 പോയിന്റുള്ള പാലക്കാട് ജില്ല രണ്ടാം സ്ഥാനത്തും 59 പോയിന്റോടെ തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.
വീണ്ടും മീറ്റ് റെക്കോർഡ് ഹർഡിൽസിൽ അനാമികയ്ക്ക് പൊൻതിളക്കം..ട്രാക്കിൽ ഇന്നും പുതിയ റെക്കോർഡ് പിറന്നു. സീനിയർ ഗേൾസ് ഹർഡിൽസിലാണ് ആലപ്പുഴയുടെ അനാമിക പുതിയ മീറ്റ് റെക്കോർഡ് കുറിച്ചത്. അനാമികയുടെ തന്നെയേറിയ പ്രകടനം ആലപ്പുഴ ജില്ലയ്ക്ക് വലിയ ആവേശം പകരുന്നതായി.
രാവിലെ നടത്തം; രാത്രി റിലേ ആവേശം
പ്രഭാതത്തിൽ ആവേശകരമായ നടത്ത മത്സരങ്ങളോടെയാണ് ഇന്നത്തെ കായിക ദിനത്തിന് തുടക്കമായത്. ട്രാക്കിലെ മിന്നൽ വേഗക്കാർ മാറ്റുരയ്ക്കുന്ന രാത്രിയിലെ 4×100 മീറ്റർ റിലേ മത്സരങ്ങളോടെ ഇന്നത്തെ ഇനങ്ങൾ അവസാനിക്കും.
വരും ദിവസങ്ങളിൽ മത്സരങ്ങൾ കൂടുതൽ ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുന്നതോടെ കിരീടപ്പോരാട്ടവും കനക്കുമെന്നുറപ്പാണ്.







