സംസ്ഥാന സ്കൂൾ കായികമേളയുടെ ആവേശപ്പോരാട്ടങ്ങൾക്ക് കൊടിയിറങ്ങി. 227 സ്വർണ്ണവും 2012.3 പോയിന്റുമായി തിരുവനന്തപുരം ജില്ല വീണ്ടും ചാമ്പ്യൻമാരായി. 82 സ്വർണ്ണവും 965.3 പോയിന്റും നേടി തൃശ്ശൂർ ജില്ല രണ്ടാം സ്ഥാനവും 86 സ്വർണ്ണവും 923.3 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനവും സ്വന്തമാക്കി. അത് ലററിക്സിൽ മലപ്പുറം മൂന്നാം തവണയും ഒന്നാമതെത്തി. പാലക്കാടിന് രണ്ടാം സ്ഥാനവും ആലപ്പുഴയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ പുതിയ കായിക സംസ്കാരം വളർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സ്പോർട്സ് നയം അടുത്ത നിയമസഭാ സമേളനത്തിൽ പാസാക്കും. വിദ്യാർഥികളെ കായിക മേഖലയിലേക്ക് കൊണ്ടുവന്നാൽ ലഹരി വിപത്തിനെ ചെറുക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമാപന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ധീൻ അധ്യക്ഷനായി. എല്ലാ വിദ്യാലയങ്ങളിലും കായിക പഠനം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കായിക പ്രേമികളുടെയും വിദ്യാർഥികളുടെയും വലിയ പങ്കാളിത്തത്തോടെയാണ് ഇത്തവണത്തെ മേള അവസാനിച്ചത്. അടുത്ത വർഷം കൊല്ലത്ത് വീണ്ടും കായിക മാമാങ്കത്തിന്റെ ആവേശം അലയടിക്കും. അടുത്ത അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊല്ലം ആതിഥേയത്വം വഹിക്കും.