സംസ്ഥാനത്തെ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട ഗവേഷക വിദ്യാർഥികൾക്കായി നൽകുന്ന ‘ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ് ഫോർ മൈനോറിറ്റീസ്’ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് ഒറ്റത്തവണയായി 2,40,000 രൂപയാണ് ഫെലോഷിപ്പായി അനുവദിക്കുന്നത്. അർഹരായ ഉദ്യോഗാർഥികൾക്ക് നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
യു.ജി.സി. അംഗീകൃത സർവകലാശാലകളിലോ സ്ഥാപനങ്ങളിലോ റെഗുലർ/ഫുൾടൈം ഗവേഷണം നടത്തുന്ന കേരളീയരായ വിദ്യാർഥികൾക്കാണ് അവസരം. മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗങ്ങളും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെയോ മറ്റ് സർവകലാശാലകളുടെയോ ഫെലോഷിപ്പോ സാമ്പത്തിക സഹായമോ ലഭിക്കാത്ത ഗവേഷകരായിരിക്കണം അപേക്ഷകർ.
2025-26 അക്കാദമിക വർഷത്തിൽ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ റിന്യൂവൽ ചെയ്യുന്നതിനായി വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.
- അപേക്ഷിക്കേണ്ട വെബ്സൈറ്റ്: https://www.mwdscholarship.kerala.gov.in
- അവസാന തീയതി: നവംബർ 30
- ഫോൺ നമ്പർ: 0471 2300524, 0471 2300523







