കായിക യുവജനകാര്യ ഡയറക്ടറേറ്റിന്റെ കീഴിലുള്ള പ്രമുഖ സ്പോർട്സ് സ്ഥാപനങ്ങളിൽ താൽകാലിക നിയമനത്തിന് അവസരം. തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലെ വിവിധ തസ്തികകളിലേക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ​വാർഡൻ കം ട്യൂട്ടർ (ആൺ/പെൺ), കെയർ ടേക്കർ (ആൺ/പെൺ), ക്ലീനിംഗ് & ഹൗസ് കീപ്പിംഗ്, ഗ്രൗണ്ട്സ്മാൻ കം ഗാർഡനർ, സ്പോർട്സ് സ്റ്റോർ കീപ്പർ, ഇലക്ട്രീഷ്യൻ, കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഡോബി, സെക്യൂരിറ്റി ഗാർഡ് കം ഡ്രൈവർ, റീഹാബിലിറ്റേഷൻ നഴ്സിംഗ് അസിസ്റ്റന്റ്, ലൈബ്രേറിയൻ തുടങ്ങിയ വിവിധ തസ്തികകളിലാണ് അവസരമുള്ളത്.

​താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 5നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഈ നിയമനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സംശയങ്ങൾക്കും 0471-2326644 എന്ന നമ്പറിൽ ബന്ധപ്പെടണം.