കെ-ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടണമെന്നതുൾപ്പെടെയുള്ള വിവാദ ഉത്തരവ് സർക്കാർ പിൻവലിച്ചു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ, കെ-ടെറ്റ് യോഗ്യതയില്ലാതെ 2025 സെപ്റ്റംബർ 1-ന് ശേഷം നിയമനം ലഭിച്ചവരെ പിരിച്ചുവിടണമെന്ന് എയ്ഡഡ് സ്കൂൾ മാനേജ്‌മെന്റുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു.

​കൂടാതെ, കെ-ടെറ്റ് യോഗ്യതയില്ലാതെ സ്ഥാനക്കയറ്റം ലഭിച്ചവരെ മാതൃതസ്തികയിലേക്ക് തിരിച്ചുയയ്ക്കണമെന്നും, കെ-ടെറ്റ് ഇല്ലാത്തവർക്ക് സ്ഥാനക്കയറ്റം നൽകരുതെന്നും ഉത്തരവിൽ നിർദേശിച്ചിരുന്നു. എന്നാൽ ഈ നടപടി വലിയ വിവാദങ്ങൾക്ക് വഴിവെച്ചതോടെ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഇടപെടുകയും ഉത്തരവ് പിൻവലിക്കുകയുമായിരുന്നു. ഈ വിഷയത്തിൽ പുതിയ സർക്കുലർ പിന്നീട് പ്രസിദ്ധീകരിക്കും.