പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ (BEL) വിവിധ പ്രൊഡക്ഷൻ, സപ്പോർട്ട് സർവീസ് വിഭാഗങ്ങളിലായി പ്രൊബേഷൻ എഞ്ചിനീയർ തസ്തികയിലേക്ക് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ 350 ഒഴിവുകളാണുള്ളത്. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. നവംബർ 18വരെ അപേക്ഷ സമർപ്പിക്കാൻ കഴിയും.

തസ്തികയും ജോലി സ്ഥലങ്ങളും

  • ഒഴിവുകൾ: 350 പ്രൊബേഷനറി എഞ്ചിനീയർമാർ (ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിൽ).
  • ജോലി കേന്ദ്രങ്ങൾ: കർണാടക, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബി.ഇ.എൽ യൂണിറ്റുകളിലാണ് നിയമനം.

​ഒഴിവുകളുടെ വിവരങ്ങൾ

  • ​ഇലക്ട്രോണിക്സ്: 200 ഒഴിവുകൾ. (ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ, കമ്മ്യൂണിക്കേഷൻ, ടെലികമ്മ്യൂണിക്കേഷൻ എന്നീ വിഷയങ്ങളിൽ).
  • ​മെക്കാനിക്കൽ: 150 ഒഴിവുകൾ. (മെക്കാനിക്കൽ എഞ്ചിനീയറിംഗ്).

വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും

  • വിദ്യാഭ്യാസ യോഗ്യത: ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ, ടെലികമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ എന്നിവയിലേതിലെങ്കിലും ബി.ഇ (BE) / ബി.ടെക് (B.Tech) / ബി.എസ്.സി എഞ്ചിനീയറിങ് ബിരുദം നേടിയിരിക്കണം.
  • പ്രായപരിധി: ഉയർന്ന പ്രായപരിധി 25 വയസ്സ്.

ശമ്പളവും അപേക്ഷാ ഫീസും

  • ശമ്പള നിരക്ക്: മാസം 40,000 രൂപ മുതൽ 1,40,000 രൂപ വരെ (അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും).
  • അപേക്ഷ ഫീസ്: 1,180 രൂപ.
  • ഫീസ് ഇളവ്: പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർ, വിമുക്തഭടന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

തിരഞ്ഞെടുപ്പ് രീതിയും പരീക്ഷാ കേന്ദ്രങ്ങളും

  • തിരഞ്ഞെടുപ്പ്: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ (CBT) അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
  • കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂർ.

താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ബി.ഇ.എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://bel-india.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.