കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ വിവിധ യൂണിറ്റുകളിലേക്ക് ഗ്രേഡ് എ, ബി, സി വിഭാഗങ്ങളിലായി 32 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 14 ആണ്.
തസ്തികകളും ശമ്പള നിരക്കും
- ഗ്രേഡ് സി (Superintending Research Scientist):
- ശമ്പളം: ₹80,000 – ₹2,20,000
- ഗവേഷണ-വികസന മേഖലയിലെ പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം.
- ഗ്രേഡ് ബി തസ്തികകൾ:
- തസ്തികകൾ: സീനിയർ ഓഫീസർ (മെക്കാനിക്കൽ, പെട്രോളിയം), സീനിയർ അക്കൗണ്ട്സ് ഓഫീസർ / സീനിയർ ഇന്റേണൽ ഓഡിറ്റർ.
- ശമ്പളം: ₹60,000 – ₹1,80,000
- ഗ്രേഡ് എ തസ്തികകൾ:
- തസ്തികകൾ: ഹിന്ദി ഓഫീസർ (ഒഫീഷ്യൽ ലാംഗ്വേജ്), കോൺഫിഡൻഷ്യൽ സെക്രട്ടറി.
- ശമ്പളം: ₹50,000 – ₹1,60,000
അപേക്ഷിക്കേണ്ട വിധം
ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://.oil-india.com സന്ദർശിച്ച് യോഗ്യത, പ്രായപരിധി, അപേക്ഷാ ഫീസ് തുടങ്ങിയ വിശദ വിവരങ്ങൾ മനസ്സിലാക്കി നവംബർ 14-ന് മുൻപായി ഓൺലൈൻ അപേക്ഷ പൂർത്തിയാക്കേണ്ടതാണ്.







