കേന്ദ്ര അണവോർജ്ജ വകുപ്പിന്റെ കീഴിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അറ്റോമിക് എനർജി എജ്യുക്കേഷൻ സൊസൈറ്റിയുടെ (AEES) വിദ്യാലയങ്ങളിൽ വിവിധ തസ്തികളിലെ നിയമനത്തിനായി ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (PGT), ട്രെയ്ൻഡ് ഗ്രാജുവേറ്റ് ടീച്ചർ (TGT), ലൈബ്രേറിയൻ, പ്രൈമറി അധ്യാപകർ, ബാലവാടി അധ്യാപകർ എന്നിങ്ങനെ വിവിധ തസ്തികകളിലായി ആകെ 254 ഒഴിവുകളാണുള്ളത്.
പ്രധാന തസ്തികകളുടെ വിവരങ്ങൾ
- പ്രിൻസിപ്പൽ & വൈസ് പ്രിൻസിപ്പൽ: സ്കൂൾ ഭരണനിർവ്വഹണത്തിനും നേതൃത്വത്തിനുമായി ഉയർന്ന തസ്തികകളിൽ അവസരം.
- പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർമാർ (PGT): ഇംഗ്ലീഷ്, കണക്ക്, ജീവശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, സാമ്പത്തികശാസ്ത്രം, ചരിത്രം തുടങ്ങിയ വിവിധ വിഷയങ്ങളിൽ.
- ട്രെയ്ൻഡ് ഗ്രാജുവേറ്റ് ടീച്ചർമാർ (TGT): ഇംഗ്ലീഷ്, സോഷ്യൽ സ്റ്റഡീസ്, ഹിന്ദി, സംസ്കൃതം, കണക്ക് – ഭൗതികശാസ്ത്രം, കെമിസ്ട്രി – ബയോളജി, കമ്പ്യൂട്ടർ സയൻസ്, ശാരീരിക വിദ്യാഭ്യാസം (P&H), കലാവിദ്യാഭ്യാസം (Art Education), മറാഠി.
- മറ്റ് തസ്തികകൾ: ലൈബ്രേറിയൻ, പ്രൈമറി ടീച്ചർ (PRT), മ്യൂസിക് സ്പെഷ്യലൈസേഷനോടുകൂടിയ പ്രൈമറി ടീച്ചർ, ബാലവാടി ടീച്ചർ.
അപേക്ഷിക്കേണ്ട വിധം
- അവസാന തീയതി: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 22-നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
- ഔദ്യോഗിക വെബ്സൈറ്റുകൾ: യോഗ്യതാ മാനദണ്ഡങ്ങൾ, ഫീസ് വിവരങ്ങൾ, മറ്റ് നിർദ്ദേശങ്ങൾ എന്നിവ മനസ്സിലാക്കുന്നതിനും അപേക്ഷിക്കുന്നതിനുമായി താഴെ പറയുന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക:
- http://aees.onlineregistrationforms.com
- http://aees.gov.in
- https://www.aees.gov.in/recruitment.html







