ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിൽ (ONGC) വിവിധ സെക്ടറുകളിലായി 3,047 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സതേൺ, നോർത്തേൺ, മുംബൈ, വെസ്റ്റേൺ, ഈസ്റ്റേൺ, സെൻട്രൽ സെക്ടറുകളിലെ 24 വർക്ക് സെന്ററുകളിലാണ് അവസരം ഉള്ളത്. ഓൺലൈനായി നവംബർ 20 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പ്രധാന വിവരങ്ങൾ
- മൊത്തം ഒഴിവുകൾ: 3,047
- സെക്ടറുകൾ: സതേൺ, നോർത്തേൺ, മുംബൈ, വെസ്റ്റേൺ, ഈസ്റ്റേൺ, സെൻട്രൽ സെക്ടറുകളിലെ 24 വർക്ക് സെന്ററുകൾ.
- സതേൺ സെക്ടർ: ചെന്നൈ (തമിഴ്നാട്), കാരയ്ക്കൽ (പുതുച്ചേരി), കാക്കിനട, രാജ്മുണ്ട്രി (ആന്ധ്രപ്രദേശ്) എന്നിവ ഉൾപ്പെടുന്ന സതേൺ സെക്ടറിൽ 269 ഒഴിവുകളാണുള്ളത്. കേരളത്തിൽ നിലവിൽ ഒഴിവുകളില്ല.
- യോഗ്യത: പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വർക്ക് സെന്റർ ഉൾപ്പെടുന്ന പ്രദേശത്തോ സംസ്ഥാനത്തോ താമസിക്കുന്നവർക്കും/പഠനം പൂർത്തിയാക്കിയവർക്കുമാണ് ഈ അവസരം.
- പ്രായപരിധി: 18 – 24 വയസ്സ്.
- സ്റ്റൈപൻഡ്: 8,200 രൂപ മുതൽ 12,300 രൂപ വരെ.
- അവസാന തീയതി: നവംബർ 20.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി http://ongcindia.com സന്ദർശിക്കുക.







